സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഗാന്ധിജിയുടെ പ്രസക്തി- സംവാദ പരമ്പരക്ക് ഗാന്ധിസ്മരക നിധിയില്‍ പ്രൗഡോജ്ജ്വല തുടക്കം ; സംസ്ഥാന തല ഉദ്ഘാടനം സ്പീക്കര്‍ എം.ബി.രാജേഷ് നിര്‍വ്വഹിച്ചു

മതനിരപേക്ഷ ഇന്ത്യക്ക് ഗാന്ധിദര്‍ശനങ്ങള്‍ കരുത്തുപകരുമെന്ന് സ്പീക്കര്‍ എം.ബി.രാജേഷ്. വര്‍ഗീയ ചര്‍ച്ചകള്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന കാലഘട്ടത്തില്‍ ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. കേരള ഗാന്ധി സ്മാരക നിധിയുടെ എഴുപതാം വാര്‍ഷികവും ഭാരത സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലിയും അനുബന്ധിച്ച് നടക്കുന്ന സംവാദ പരമ്പരയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ദേശീയതയ്ക്കും അഖണ്ഡതയ്ക്കും വെല്ലുവിളി നേരിടുന്ന തരത്തില്‍ നടത്തുന്ന രാഷ്ട്രീയ വിദ്വേഷപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും അതിന് സ്പീക്കര്‍ പദവി തടസ്സമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗാന്ധി വധത്തെ ന്യായീകരിക്കുകയും മഹത്വവത്കരിക്കുകയും ചെയ്യുന്ന വര്‍ഗീയ ശക്തികള്‍ക്ക് തടയിടണം ഗാന്ധിയന്‍ ആശയങ്ങള്‍ സമൂഹത്തില്‍ കൂടുതല്‍ പ്രചരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയെ അനുസ്മരിക്കുകയെന്നത് അദ്ദേഹത്തെ വാഴ്ത്തുകയും അദ്ദേഹം ചെയ്ത കാര്യങ്ങള്‍ വീണ്ടും പറയുകയെന്നത് അല്ല. ഗാന്ധിദര്‍ശനങ്ങള്‍ക്ക് ഇന്നത്തെ കാലത്തെ പ്രസക്തിയും വിലയിരുത്തലുകളുമാണ് യാഥാര്‍ത്ഥ ഗാന്ധി സ്മരണ. ...