കേളപ്പജി - സമാധാന ദൂതനെന്നനിലയില്‍
കേരള ഗാന്ധി എന്ന പേരില്‍ കേരളം ആദരിക്കുന്ന ഗാന്ധിമാര്‍ഗ്ഗത്തിലെ ആചാര്യന്മാരില്‍ പ്രമുഖനായ കേളപ്പജിയുടെ 50-ാം സ്മരണാഞ്ജലി അവസരത്തില്‍ അദ്ദേഹത്തിന്റെ സംഭാവനയെക്കുറിച്ച് അനുസ്മരിക്കുന്നത് ഉചിതമായിരിക്കും. 1957 രണ്ട് പ്രധാന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പില്‍ക്കൂടി ഭാരതത്തില്‍ ആദ്യമായി ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ അധികാരത്തില്‍ വന്നു. അതേവര്‍ഷം ആഗസ്റ്റ് 23 ന് കേരളവും കര്‍ണ്ണാടകവുമായുള്ള അതിര്‍ത്തി പ്രദേശമായ മഞ്ച്വേശരത്ത് നടന്നു. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് പുതിയ രൂപം നല്‍കുവാനും ജനങ്ങളില്‍ പുതിയ ഒരു ആവേശം സൃഷ്ടിച്ചുകൊണ്ട് സമത്വവും നീതിയും ഗ്രാമങ്ങളുടെ ഉയര്‍ച്ചയും ലക്ഷ്യമാക്കിക്കൊണ്ടുള്ള സര്‍വ്വോദയ ദര്‍ശനം പ്രാവര്‍ത്തികമാക്കുന്നതിനും ആചാര്യ വിനോബഭാവെ കേരളത്തില്‍ നടത്തിയ 128 ദിവസം നീണ്ടുനിന്ന ഒരു മഹല്‍ സംഭവത്തിന്റെ സമാപനദിവസമായിരുന്നു അന്ന്. കേളപ്പജിയുടെ നേതൃത്വത്തില്‍ പാറശാല മുതല്‍ മഞ്ചേശ്വരം വരെ ജനലക്ഷങ്ങള്‍ പങ്കെടുത്ത ഒരു മഹാപ്രയാണത്തിന്റെ ഭാഗമായി കേരളത്തോട് യാത്രപറയുന...