കേളപ്പജി - സമാധാന ദൂതനെന്നനിലയില്‍
കേരള ഗാന്ധി എന്ന പേരില്‍ കേരളം ആദരിക്കുന്ന ഗാന്ധിമാര്‍ഗ്ഗത്തിലെ ആചാര്യന്മാരില്‍ പ്രമുഖനായ കേളപ്പജിയുടെ 50-ാം സ്മരണാഞ്ജലി അവസരത്തില്‍ അദ്ദേഹത്തിന്റെ സംഭാവനയെക്കുറിച്ച് അനുസ്മരിക്കുന്നത് ഉചിതമായിരിക്കും.
1957 രണ്ട് പ്രധാന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പില്‍ക്കൂടി ഭാരതത്തില്‍ ആദ്യമായി ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ അധികാരത്തില്‍ വന്നു.
അതേവര്‍ഷം ആഗസ്റ്റ് 23 ന് കേരളവും കര്‍ണ്ണാടകവുമായുള്ള അതിര്‍ത്തി പ്രദേശമായ മഞ്ച്വേശരത്ത് നടന്നു. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് പുതിയ രൂപം നല്‍കുവാനും ജനങ്ങളില്‍ പുതിയ ഒരു ആവേശം സൃഷ്ടിച്ചുകൊണ്ട് സമത്വവും നീതിയും ഗ്രാമങ്ങളുടെ ഉയര്‍ച്ചയും ലക്ഷ്യമാക്കിക്കൊണ്ടുള്ള സര്‍വ്വോദയ ദര്‍ശനം പ്രാവര്‍ത്തികമാക്കുന്നതിനും ആചാര്യ വിനോബഭാവെ കേരളത്തില്‍ നടത്തിയ 128 ദിവസം നീണ്ടുനിന്ന ഒരു മഹല്‍ സംഭവത്തിന്റെ സമാപനദിവസമായിരുന്നു അന്ന്.
കേളപ്പജിയുടെ നേതൃത്വത്തില്‍ പാറശാല മുതല്‍ മഞ്ചേശ്വരം വരെ ജനലക്ഷങ്ങള്‍ പങ്കെടുത്ത ഒരു മഹാപ്രയാണത്തിന്റെ ഭാഗമായി കേരളത്തോട് യാത്രപറയുന്നതിന്റെ കൂട്ടത്തില്‍ വിനോബാജി ആരംഭിച്ച മഹല്‍സംരംഭമായിരുന്നു ശാന്തിസേന. ഗാന്ധിജിയുടെ ഏറ്റവും വലിയ അവസാന സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു സമാധാന സേന അഥവാ ശാന്തി സേന എന്ന ആശയത്തെപ്പറ്റി ഇതിനകം വിനോബാജി പലവേദികളില്‍ വിശദീകരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നുവെങ്കിലും ശാന്തിസേന എന്ന ആശയത്തിന് വ്യക്തമായ രൂപം നല്‍കുകയോ പ്രവര്‍ത്തനങ്ങള്‍ ഔപചാര്യകമായി ആരംഭിക്കുകയോ ചെയ്തിരുന്നില്ല.
കേരളത്തിലെ തന്റെ വിജയകരമായ പര്യടനം പൂര്‍ത്തിയാക്കുന്ന വേളയില്‍ കേളപ്പജിയുടെ നേതൃത്വത്തില്‍ കേരളത്തിലെ മറ്റ് ഏഴ് പ്രമുഖ ഭൂദാന പ്രവര്‍ത്തകരെ കൂടി കൂട്ടിക്കൊണ്ട് അതിന് തുടക്കം കുറിച്ചു.
ശങ്കരാചാര്യ ദര്‍ശനത്തിന്റെ വിളനിലവും അദ്ദേഹത്തിന്റെ പാദസ്പര്‍ശത്താല്‍ പുണ്യമായി തീരുകയും കേളപ്പജിയെപ്പോലെ ഗാന്ധിയന്‍ ദര്‍ശന സാക്ഷാത്ക്കാരത്തിനായ് ജീവിതം ഉഴിഞ്ഞുവച്ച കേളപ്പജിയല്ലാതെ മറ്റാര് ശാന്തിസേനയെ നയിക്കുമെന്ന് പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടും ആശിര്‍വദിച്ചുകൊണ്ടും മഹര്‍ഷി വിനോബഭാവെ ചോദിക്കുകയുണ്ടായി.
ശാന്തിസേന പ്രവര്‍ത്തനങ്ങള്‍ വിനോബാജിയുടെ നേതൃത്വത്തില്‍ ഭാരതമെമ്പാടും കേരളത്തില്‍ ശ്രീ കേളപ്പജിയുടെ നേതൃത്വത്തിലും ജയപ്രകാശ് നാരയണ്‍, ജി.രാമചന്ദ്രന്‍, നാരയണ്‍ ദേശായി തുടങ്ങിയവരുടെ നേതൃത്വത്തില്‍ കരുത്തും ശക്തിയും ആര്‍ജ്ജിച്ച് ഒരു വലിയ പ്രസ്ഥാനമായി അന്തര്‍ദേശീയ ശ്രദ്ധ ആകര്‍ഷിച്ചെങ്കിലും പില്‍ക്കാലത്ത് പലകാരണങ്ങളാല്‍ ശക്തിക്ഷയം സംഭവിച്ചത് യാഥാര്‍ത്ഥ്യം.
യുവജനങ്ങളെ ശാന്തിസേനപ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുകയും വ്യക്തമായ കര്‍മ്മപരിപാടികളില്‍ കൂടി ശാന്തിസേന പ്രവര്‍ത്തനങ്ങള്‍ വഴി ഗ്രാമീണജനതയുടെ ജീവിതശൈലിക്ക് മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടുകൂടി ശ്രീരാംചന്ദ്രനും അദ്ദേഹത്തിന്റെ പത്‌നി സൗന്ദരത്ഥ്യം കൂടി തമിഴ്‌നാട്ടില്‍ മധുരയ്ക്ക് അടുത്ത് ആരംഭിച്ച ഗാന്ധിഗ്രാമില്‍ വ്യക്തമായ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരുന്ന കാലത്തായിരുന്നു എനിക്ക് അവിടെ അധ്യാപകനായി ചേരുവാന്‍ അവസരം ലഭിച്ചത്.
ഗാന്ധിജി ശതാബ്ദി വര്‍ഷാചരണത്തിന്റെ ഭാഗമായി 1969-ല്‍ ശാന്തിസേന പ്രവര്‍ത്തനങ്ങള്‍ ഗാന്ധിഗ്രാമിനു ചുറ്റുമുള്ള 100 ഗ്രാമങ്ങളിലേയ്ക്ക് എത്തിക്കുക എന്ന ശ്രമകരമായ ദൗത്യം ശ്രീരാമചന്ദ്രന്‍ തികച്ചും അനുഭവം കുറവായ എന്നെ ഏല്‍പ്പിച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുവെങ്കിലും ശാന്തിസേന ആദര്‍ശം ജീവിതശൈലിയായി കരുതി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഡോ.എസ്.എന്‍.സുബ്ബറാവു, വി.എം.ചന്ദ്രശേഖര്‍ എന്നിവരുടെ സഹായത്തോടെ കര്‍മ്മനിരതനായി ഞാന്‍ ആ ദൗത്യം ഏറ്റെടുത്തു.
കേരളത്തില്‍ വന്ന് കേളപ്പജിയുമായി രണ്ട് ദിവസം ചെലവഴിച്ച ധന്യമായ ദിനങ്ങള്‍ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. കേരളത്തില്‍ നിന്ന് ശ്രീനാരായണ്‍ ദേശായിയുടെ നേതൃത്വത്തില്‍ ഗുജറാത്തിലെ വേട്ച്ചിയില്‍ നടന്നുകൊണ്ടിരുന്ന ശാന്തിസേന പരിശീലനകേന്ദ്രത്തില്‍ ഒരാഴ്ച താമസിച്ച് ശാന്തിസേന എന്താണെന്ന് പഠിക്കുവാന്‍ എനിക്ക് കഴിഞ്ഞു.
തുടര്‍ന്നുള്ള 21 വര്‍ഷങ്ങള്‍ ഗാന്ധിഗ്രാം സര്‍വ്വകലാശാലയിലും അതിനോടനുബന്ധിച്ചുള്ള 100-ല്‍പ്പരം ഗ്രാമങ്ങളിലും സര്‍വ്വോദയപ്രവര്‍ത്തകരോടൊപ്പം ശാന്തിസേന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുവാന്‍ എനിക്ക് കിട്ടിയ അവസരങ്ങള്‍ ജീവിതത്തിലെ ഏറ്റവും ധന്യമായ കാലയളവായി ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു.
ഗാന്ധിഗ്രാം സര്‍വ്വകലാശാലയില്‍ നിന്ന് ഡല്‍ഹിയിലെ ബിര്‍ള ഹൗസിലും ഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടിനോട് ചേര്‍ന്നുള്ള ഗാന്ധിദര്‍ശനിലും ഭരണാധികാരി എന്നുള്ളതിലുപരി ഒരു ശാന്തിസൈനികനായിട്ടായിരുന്നു 11 വര്‍ഷം ഞാന്‍ ചെലവഴിച്ചത്.
ഇക്കാലയളവില്‍ ഗാന്ധിജി ശാന്തിസൈനികന്‍ എന്ന നിലയില്‍ ധീരമായ നേതൃത്വം കാഴ്ചവെച്ച നവഖാലിയിലെ രക്തം മണക്കുന്ന ചുവന്ന തെരുവുകളിലും കാടുകളിലും സഞ്ചരിച്ച് ശാന്തിയുടെയും സമഭാവത്തിന്റെയും മഹോന്നത പാഠങ്ങള്‍ മാനവരാശിയെ പഠിപ്പിച്ചതിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുവാനും യുവജനങ്ങളിലേക്ക് ഈ സന്ദേശം എത്തിക്കുവാനുമുള്ള ശ്രമങ്ങള്‍ ജീവിത ദൗത്യമായി കാണുവാന്‍ കഴിഞ്ഞത്.
അന്നുമുതല്‍ തന്നെ മനസ്സില്‍ കടന്നുകൂടിയ ഒരു വലിയ ആശയവും സ്വപ്‌നവുമായിരുന്നു വിനോബജി ശാന്തിസേനയ്ക്ക് തുടക്കം കുറിച്ച മഞ്ചേരിഗ്രാമത്തില്‍ ശാന്തിസേന പരിശീലകര്‍ക്കായി ഒരു കേന്ദ്രം തുറക്കണമെന്നത്.
2013 വരെ കാത്തിരിക്കേണ്ടി വന്നു ഈ സ്വപ്‌ന സാക്ഷാത്ക്കാരത്തിന് ഗാന്ധിമാര്‍ഗ്ഗപ്രവര്‍ത്തകനായ വെങ്കിടേശ്വര റാവുവിന്റെ സഹായത്തോടുകൂടി ഇതിനുള്ള പ്രാരംഭ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയും ആകസ്മികമായി ശ്രീറാവുവിന്റെ ദേഹവിയോഗം കുറച്ചൊന്നുമല്ല ഞങ്ങളെ തളര്‍ത്തിയത്.
ആത്മവിശ്വാസത്തോടുകൂടി വിനോബ വെങ്കിടേശ്വര റാവു ശാന്തിസേന സെന്റര്‍ എന്ന പേരില്‍ വൊര്‍ക്കാടി കേന്ദ്രമായി ആരംഭിക്കുവാനും വിനോബ വെങ്കിടേശ്വരറാവു ശാന്തിസേന ഫൗണ്ടേഷന്‍ എന്ന പേരില്‍ ശ്രീ ഹര്‍ഷദ് വൊര്‍ക്കാടി സെക്രട്ടറിയായി തുടങ്ങുവാന്‍ കഴിഞ്ഞിരിക്കുന്നു.
മൂന്ന് പ്രധാനപ്പെട്ട ശാന്തിസേന പരിശീലന പരിപാടികള്‍ ഇതിനകം നടന്നിരിക്കുന്നുവെന്നത് പ്രസ്താവ്യയോഗ്യമാണ്. കേരളത്തിലെ സമസ്ത ഗാന്ധിമാര്‍ഗ്ഗപ്രവര്‍ത്തകരുടെ പങ്കാളിത്വത്തോടും നേതൃത്വത്തോടും കൂടി ഈ പരിശീലനകേന്ദ്രം കേരളഗാന്ധി കേളപ്പനും തികഞ്ഞ ഗാന്ധിമാര്‍ഗ്ഗപ്രവര്‍ത്തകനായിരുന്ന ശ്രീ വെങ്കിടേശ്വരറാവുവിനുമുള്ള സ്മരണയുമാണിത്.
1957 ആഗസ്റ്റ് 23-ാം തീയതി ശാന്തിസേനയക്ക് തുടക്കം കുറിച്ചപ്പോള്‍ കേളപ്പജിയുടെ നേതൃത്വത്തില്‍ പ്രതിജ്ഞ എടുത്ത എട്ട് ഗാന്ധിമാര്‍ഗ്ഗപ്രവര്‍ത്തകരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക വ്യക്തി വിനോബാജിയുടെ മാനസപുത്രിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന തിരുവനന്തപുരം ജില്ലയിലുള്ള വിനോബ കേന്ദ്രത്തിന്റെ സ്ഥാപകയും സമര്‍പ്പിത ജീവിതത്തിന്റെ മകുടോദ്ദാഹരണവുമായ എ.കെ.രാജമ്മയാണ്. പ്രായാധിക്യവും അനാരോഗ്യത്തേയും വക വയ്ക്കാതെ മഞ്ചേശ്വരത്ത് ആരംഭിക്കപ്പെട്ടിട്ടുള്ള വെങ്കിടേശ്വര റാവു ശാന്തിസേന ഫൗണ്ടേഷന്റെ തുടക്കം കുറിച്ചുകൊണ്ട് സൂചിപ്പിച്ചത് ഞങ്ങള്‍ക്ക് ആവേശം നല്‍കുന്നു.
പൂജ്യ വിനോബാജിയുടെ സാന്നിദ്ധ്യത്തില്‍ കേളപ്പജിയുടെ നേതൃത്വത്തില്‍ 1957 ആഗസ്റ്റ് 23ന ് മഞ്ചേശ്വരത്ത് ഞങ്ങളെടുത്ത ശാന്തിസേന പ്രതിജ്ഞയുടെപ്പൊരുള്‍ ജീവിതവ്രതമായി കരുതുന്ന എനിക്ക് ഈ പുണ്യകര്‍മ്മത്തില്‍ പങ്കെടുത്തുകൊണ്ട് തിരിതെളിക്കുവാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു. ബാബ ഞങ്ങള്‍ക്ക് വെളിച്ചവും വഴികാട്ടിയും മാത്രമായിരുന്നില്ല. മഹാത്മാ ഗാന്ധിജിയുടെ പ്രതിപുരുഷനായിരുന്നു. കേളപ്പജിയുടെ തുടര്‍ന്നുള്ള നേതൃത്വം എല്ലാക്കാലത്തും എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. ശാന്തിസേന പ്രവര്‍ത്തനങ്ങള്‍ പുനര്‍ജീവിപ്പിക്കാനും വെറുപ്പും വിദ്വേഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ശാന്തിസേന പരിശീലനം അത്യന്ത്യാപേക്ഷിതമായ ഒരു ഘടകമാണ്.
ആദരണീയനായ എന്റെ സഹോദരന്‍ ഡോ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മഞ്ചേശ്വരത്ത് നിന്ന് ശാന്തിസേനയുടെ വെളിച്ചവും സന്ദേശവും ഭാരതത്തിന്റെ ഇതരഭാഗങ്ങളിലേയ്ക്കും മാനവ ഹൃദയങ്ങളിലേയ്ക്കും എത്തട്ടെയെന്ന് ആശംസിക്കുന്നു.
വിദ്യാഭ്യാസ പദ്ധതിയില്‍ അഹിംസയുടെ പരിശീലനം : ശാന്തിസേന
ആസൂത്രിതമായ അക്രമങ്ങളെ നേരിടുന്നതിന് ഒരു ശാന്തിസേന രൂപീകരിക്കുക എന്നതായിരുന്നു പുതിയ വിദ്യാഭ്യാസ പദ്ധതിയില്‍ ഗാന്ധിജി രൂപം നല്‍കിയ വിപ്ലവകരമായ ആശയം. പോലീസിനും പട്ടാളത്തിനും പകരം കര്‍മ്മസേനയെപ്പോലെ പ്രവര്‍ത്തിക്കുന്ന നിരായുധരായ ആളുകള്‍ രാഷ്ട്രസുരക്ഷയ്ക്കു മുതല്‍ക്കൂട്ടാണ്.
സാമൂഹ്യ-വൈയക്തിക-സ്വകാര്യതലങ്ങളില്‍ നടക്കുന്ന അക്രമത്തിനെതിരായി പ്രവര്‍ത്തിക്കാന്‍ ശാന്തിസേനയ്ക്ക് മാത്രമേ കഴിയുവെന്ന് ഗാന്ധിജി ദൃഢമായി വിശ്വസിച്ചു. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിനുശേഷം രൂപീകരിച്ച ഇന്ത്യന്‍ ശാന്തിസേനാമണ്ഡലിനും ഗാന്ധിഗ്രാം ശാന്തിസേനയ്ക്കും യുവാക്കളിലും മുതിര്‍ന്നവരിലും കാര്യമായ സ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞു. അക്രമത്തെ സ്‌നേഹം കൊണ്ട് കീഴടക്കാന്‍ യുവാക്കളെ സജ്ജരാക്കുന്ന സമഗ്രമായ പരിപാടിയായിരുന്നു ഇത്.
താഴെപ്പറയുന്ന ഏഴു കാര്യങ്ങള്‍ ശാന്തിസേനാംഗങ്ങള്‍ പാലിക്കണമെന്ന് ഗാന്ധിജി നിര്‍ദ്ദേശിച്ചു.
1. പുരുഷനായാലും സ്ത്രീയായാലും അഹിംസയില്‍ വിശ്വാസമുണ്ടായിരിക്കണം. ദൈവവിശ്വാസമില്ലാതെ ഇത് സാധ്യമല്ല.
2. ശാന്തിയുടെ സന്ദേശവാഹകര്‍ ഭൂമിയിലുള്ള എല്ലാ മതങ്ങളെയും ഒരു പോലെ ആദരിക്കണം.
3. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും സമാധാനത്തിനുതകുന്ന കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.
4. വ്യക്തിപരമായ സമ്പര്‍ക്കത്തില്‍ അതാത് പ്രദേശങ്ങളിലെ ആളുകളില്‍ സമാധാനത്തിന്റെ സന്ദേശം പ്രചരിക്കണം.
5. ശാന്തിയുടെ സന്ദേശവാഹകര്‍ സ്വഭാവശുദ്ധിയുള്ളവരും നിഷ്പക്ഷമതികളുമായിരിക്കണം.
6. അക്രമം പൊട്ടിപ്പുറപ്പെടുന്നതുവരെ കാത്തിരിക്കാതെ ശാന്തിസേനാംഗങ്ങള്‍ അക്രമം ഉണ്ടാകാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ ചെയ്യേണ്ടതാണ്.
7. മറ്റുള്ളവരില്‍ നിന്നും എളുപ്പം തിരിച്ചറിയുവാന്‍ പറ്റുന്ന തരത്തില്‍ ശാന്തിസേനാംഗങ്ങള്‍ക്ക് പ്രത്യേക യൂണിഫോം ഉണ്ടായിരിക്കണം.
ലക്ഷ്യങ്ങള്‍
1. സമൂഹത്തിലുണ്ടാകുന്ന അടിയന്തിര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അച്ചടക്കത്തിലും അഹിംസയിലും അധിഷ്ഠിതമായ സേനയെ സജ്ജമാക്കുക.
2. അഹിംസയിലും നൈതികമൂല്യങ്ങളിലും വിശ്വാസം ഊട്ടിയുറപ്പിക്കുക.
3.കൂട്ടായ അച്ചടക്കം സാമൂഹ്യപ്രവര്‍ത്തനത്തിലുള്ള സ്വയം സന്നദ്ധത, കര്‍മ്മനിരതമായ ജീവിതം, മനുഷ്യസമൂഹത്തിന്റെ ഐക്യത്തെപ്പറ്റിയുള്ള ജ്ഞാനം എന്നിവ ഉണ്ടായിരിക്കുക.
4.പരിശീലന ക്ലാസുകളിലുടെ തൊഴിലിനോട് മഹത്വവും ആദരവും സൂക്ഷിക്കുക.
ശാന്തിസേനയിലെ ഓരോ അംഗങ്ങളും താഴെപ്പറയുന്ന പ്രതിജ്ഞ എടുക്കേണ്ടതാണ്.
1. ഞാന്‍ വിശ്വസിക്കുന്നു : സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായ ഒരു പുതിയ സമൂഹം കെട്ടിപ്പെടുക്കുമെന്ന്
2. ആറ്റം യുഗത്തില്‍ അഹിംസയിലൂടെ സമൂഹത്തിലെ വൈരുധ്യങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്ന്
3. മാനവഐക്യത്തിന്റെ അടിസ്ഥാനതത്വങ്ങളില്‍
4. യുദ്ധം മനുഷ്യപുരോഗതിയ്ക്ക് അഹിംസയ്ക്കും തടസ്സമാണ് അതിനാല്‍ ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു
എന്തെന്നാല്‍
എ. സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കും. ആവശ്യമെങ്കില്‍ രാജ്യത്തിന് വേണ്ടി സ്വജീവന്‍ പോലും ബലികഴിക്കാന്‍ തയ്യാറാകും.
ബി. മാനവഐക്യത്തിന് തടസ്സമായി നില്‍ക്കുന്ന ജാതി-വര്‍ഗ്ഗ-വര്‍ണ്ണ-പാര്‍ട്ടി ഭേദങ്ങള്‍ക്കതീതമായി പ്രവര്‍ത്തിക്കും.
സി. യുദ്ധങ്ങളില്‍ പങ്കെടുക്കുകയില്ല.
ഡി. അഹിസാത്മക പ്രതിരോധത്തിന് എല്ലാ കഴിവുകളും വിനിയോഗിക്കും.
ഇ. മനുഷ്യരെ സേവിക്കാന്‍ കുറെ സമയം നീക്കിവയ്ക്കും. ശാന്തിസേനയുടെ അച്ചടക്കം ഞാന്‍ അംഗീകരിക്കുന്നു.
ശാന്തിസേന
ശാന്തിസേനയുടെ വിശ്വാസപ്രമാണം
സമാധാന പ്രവര്‍ത്തനങ്ങള്‍ക്കായിട്ട്, സമര്‍പ്പിക്കപ്പെടുന്ന വ്യക്തികള്‍ ചില അടിസ്ഥാന വിശ്വാസപ്രമാണങ്ങളാല്‍ ബന്ധിതരായിരിക്കണം. അങ്ങനെ സര്‍പ്പിതരായ ചില വ്യക്തികള്‍ ചേര്‍ന്നതാകും സമാധാന സേന അല്ലെങ്കില്‍ ശാന്തി സേന.
ഓരോ ശാന്തി സൈനികനും താഴെപ്പറയുന്ന പ്രതിജ്ഞ എടുത്തിരിക്കണം.
1. സത്യം, അഹിംസ, അപരിഗ്രഹം, ശാരീരിക അദ്ധ്വാനം ആത്മനിയന്ത്രണം എന്നിവയില്‍ ഞാന്‍ വിശ്വസിക്കുന്നു. എന്റെ ജീവിതം ഈ വിധ വിശ്വാസപ്രമാണങ്ങളാല്‍ നിയന്ത്രിക്കപ്പെടും.
2. എല്ലാവ്യക്തികളും അവരവരുടേതായ കാര്യങ്ങള്‍ സ്വയം നിയന്ത്രിക്കാനോ.......ലോകം യഥാര്‍ത്ഥ സമാധാനം എന്തെന്ന് അറിയുന്നതെന്ന് ഞാന്‍ വിശ്വാസിക്കുന്നു.
ഞാന്‍ അതുകൊണ്‍ണ്ട് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലോ, അധികാര രാഷ്ട്രീയത്തിലോ ഭാഗവാക്കാകില്ലാ എന്നാല്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായവും എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉറപ്പാകും.
3. എന്റെ പൂര്‍ണ്ണ മനസ്സും സമയവും ജനന•യക്കായി ഞാന്‍ പൂര്‍ണ്ണമായും സമര്‍പ്പിക്കും.
4. ജാതി, മതം തുടങ്ങിയ വിഭാഗീയ ചിന്തകള്‍ക്ക് എന്റെ മനസ്സിലോ ജീവിതത്തിലോ ഒരു സ്ഥാനവും ഉണ്ടാണ്‍ായില്ല.
5. അക്രമരഹിത വിപ്ലവദര്‍ശനങ്ങള്‍ ഭൂതാന്‍ യജ്ഞ, ഗ്രാമീണ വ്യവസായങ്ങള്‍ എന്നീ പരിപാടികളുടെ വിജയത്തിനായി എന്റെ പൂര്‍ണ്ണസമയവും ചിന്തകളും സമര്‍പ്പിക്കുന്നതാണ്.
6. ശാന്തിസേന പ്രവര്‍ത്തനങ്ങളുമായി എവിടെയും എപ്പോഴും ആവശ്യാനുസരണം പോകാന്‍ ഞാന്‍ തയ്യാറാണെന്നും ആവശ്യമുള്ള പക്ഷം ഈ വിധ പ്രവര്‍ത്തനങ്ങളില്‍ സ്വജീവിതം നല്‍കുവാനും ഞാന്‍ തയ്യാറായിരിക്കും.
പേരും
മേല്‍വിലാസവും
സ്ഥലം
തീയതി
അന്നെത്ത സമ്മേളനത്തില്‍ വിനോബാജിക്ക് മുമ്പാകെ കേളപ്പജിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച കേരള ശാന്തി സൈനിക് തയ്യാറാക്കിയ പ്രസ്താവനയില്‍ ഗാന്ധിജിയുടെ സ്വപ്‌നമായിരുന്ന ഗ്രാമസ്വരാജ് അഥവാ സ്വശ്രയഗ്രാമം നേടുവാന്‍ ഓരോ ശാന്തി സൈനികനും അനുഷ്ഠിക്കേണ്‍ണ്ട കര്‍മ്മങ്ങളെപ്പറ്റിയുള്ള ഒരു പ്രസ്താവന അവതരിക്കപ്പെട്ടിരിന്നു.
അധികാര കേന്ദ്രീകരണം വരുത്തിവെച്ച വിനകളെപ്പറ്റിയുളള വിശകലനവും ഗ്രാമീണ ജനതയെ ഇതില്‍ നിന്നും മോചിപ്പിക്കേണ്‍ണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഈ പ്രസ്താവനയെ വിശദീകരിക്കപ്പെട്ടു. സര്‍ക്കാരിനോ പ്രസ്ഥാനങ്ങള്‍ക്കോ അല്ലാതെ ചെറുഗ്രാമസമൂഹങ്ങള്‍ക്കും ഈ വിധം പ്രവര്‍ത്തിക്കാനാവുമെന്ന് അറിയേണ്ടതാണ്.
സര്‍വ്വോദയ സമാജ സ്വപ്‌ന സാക്ഷാത്ക്കാരത്തില്‍ ശാന്തിസേനയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണെന്നും ഗാന്ധിജി സൂചിപ്പിച്ചതുപോലെ എല്ലാഭാരതീയനും ശാന്തിസൈനികനായി രൂപപ്പെടണമെങ്കില്‍ പ്രായോഗിക പരിശീലനവും ആത്മസമര്‍പ്പണവും അക്ഷീണപ്രവര്‍ത്തനവും അച്ചടക്കത്തോടുകൂടിയുള്ള ജീവിത രീതിയും ആവശ്യമാണെന്ന് പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു.
ഒരു വ്യക്തി ശാന്തിസൈനികനാകുന്നതിന് മുമ്പ് ജനസേവകനാകണമെന്ന് പ്രതിഫലേച്ഛമില്ലാതെ ജാതിമത വര്‍ഗ്ഗ ലിംഗ വ്യത്യാസമില്ലാതെ ഏകോദര സഹോദരങ്ങളെപ്പോലെ സത്യം ലക്ഷ്യമാക്കിക്കൊണ്‍ണ്ട് അക്ഷീണം പ്രവര്‍ത്തന നിരതരായ സമാധാന പ്രേമികളായവരുടെ കൂട്ടായ്മയാണ് ശാന്തിസേനയെന്നും വിശ്വസിച്ചുകൊണ്‍ണ്ട് പ്രവര്‍ത്തിക്കേണ്ടണ്‍താണ്.
അന്നേദിവസം ശാന്തിസൈനികരായി പ്രതിജ്ഞയെടുത്ത പ്രതിജ്ഞാവാചകത്തിന്റെ അവസാനം ശ്രദ്ധേയമായിരുന്നു.
ഈ സമാധാന സേനയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടി ഭാരതത്തില്‍ ഒരു സര്‍വ്വോദയ സമൂഹം സൃഷ്ടിക്കുവാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്‍ണ്ട്. ഇത് അതിമഹത്തായ ഒരു ലക്ഷ്യമാണ്. ഓരോ ഭാരതീയനേയും പ്രചോദിപ്പിക്കുവാന്‍ പര്യാപ്തമായ രീതിയില്‍ വിനോബ്ജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുവാന്‍ ഈ സമാധാനസേനയിലെ അംഗങ്ങള്‍ ആയതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.
ഈ മഹത്വരവും ഉദാത്തവുമായ പരിശ്രമങ്ങളില്‍ പങ്കെടുക്കുവാന്‍ ഓരോ ഭാരതീയനേയും ഞങ്ങള്‍ ക്ഷണിക്കുന്നു. ക്ഷണിക്കുന്നതോടൊപ്പം ഈ പുണ്യകര്‍മ്മ നിര്‍വ്വഹണത്തില്‍ പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുന്നു.
Comments
Post a Comment