Posts

Showing posts from September, 2023

കുട്ടികള്‍ അറിയേണ്ട ശ്രീ.ചട്ടമ്പിസ്വാമികള്‍ : ജയന്തി ചിന്തകള്‍

Image
  ഡോ.എന്‍.രാധാകൃഷ്ണന്‍ അഹിംസ ഒരു ധര്‍മ്മമായി കരുതിയ ശ്രീബുദ്ധനുശേഷം സ്വന്തം ജീവിതത്തിലൂടെയും ഉപദേശങ്ങളിലൂടെയും അഹിംസയുടെ മഹത്വത്തെ മറ്റുള്ളവരുടെ ഇടയില്‍ പ്രചരിപ്പിച്ചിരുന്ന ഒരു മനുഷ്യസ്‌നേഹിയായിരുന്നു ശ്രീ.ചട്ടമ്പിസ്വാമികള്‍. തിരുവനന്തപുരം നഗരത്തിലുള്ള കണ്ണമ്മൂലയിലാണ് സ്വാമികള്‍ ജനിച്ചത്. അദ്ദേഹത്തിന്റെ പൂര്‍വ്വാശ്രമത്തിലെ പേര് അയ്യപ്പന്‍ എന്നായിരുന്നു. കുഞ്ഞന്‍ എന്നായിരുന്നു ഓമനപ്പേര്. അദ്ദേഹത്തിന്റെ ബാല്യകാലം വളരെ യാതനാപൂര്‍ണമായിരുന്നു. ഒരു ദരിദ്രനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. കുഞ്ഞനു വേണ്ടവിധത്തില്‍ വിദ്യാഭ്യാസം ചെയ്യാനോ നല്ല ആഹാരം, വസ്ത്രം ഇവയൊക്കെ അനുഭവിക്കാനോ യോഗമുണ്ടായിരുന്നില്ല. മഹാഭാരതത്തിലെ ഏകലവ്യനു ലഭിച്ച വിദ്യപോലെയായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം തുടങ്ങിയത്. ഹസ്തിനപുരിയില്‍ കൗരവപാണ്ഡവന്മാരെ വിദ്യ അഭ്യസിപ്പിച്ചിരുന്നത് ദ്രോണാചാര്യരായിരുന്നു. അവിടെ വനരാജാവിന്റെ മകനായിരുന്ന ഏകലവ്യന്‍ ദ്രോണാചാര്യരെ സമീപിച്ച് തന്നെയും വിദ്യകള്‍ അഭ്യസിപ്പിക്കണമെന്ന് അപേക്ഷിച്ചു. പക്ഷേ, നീചകുലത്തില്‍ ജനിച്ചുപോയി എന്ന കാരണംകൊണ്ട് ദ്രോണര്‍ ഏകലവ്യനെ ശിഷ്യനാക്കിയില്ല. നിരാശനാവാതെ മണ്ണുക...